സീസണിലെ ആദ്യ ഹോംമാച്ചിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; മുംബൈയ്‌ക്കെതിരായ മത്സരം കൊച്ചിയില്‍ നാളെ രാത്രി 7.30ന്

കൊച്ചി: കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിന്റെ ആവശേത്തില്‍ പുതിയ സീസണിലെ ആദ്യ ഹോംമാച്ചിന് കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നാളെ രാത്രി ഏഴരയ്ക്ക് മുംബൈ സിറ്റി എഫ്സിയെയാണ് മഞ്ഞപ്പട നേരിടുന്നത്. ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ ചെന്ന് എടികെയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവുമായാണ് ഡേവിഡ് ജെയിംസിന്റെ കുട്ടികള്‍ കൊച്ചിയില്‍ ഗ്രൗണ്ടിലിറങ്ങുക.

പഴയ ആശാന്‍ സ്റ്റീവ് കോപ്പല്‍ പരിശീലിപ്പിച്ച എടികെയ്ക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആദ്യകളിയില്‍ ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ കളിയില്‍ ജംഷഡ്പൂര്‍ എഫ്സിയോട് തോറ്റാണ് മുംബെയ് സിറ്റി കൊച്ചിയിലെത്തുന്നത്. ഇരുടീമുകളും ഇതുവരെ കളിച്ച എട്ട് കളികളില്‍ രണ്ടെണ്ണത്തില്‍ വീതം ബ്ലാസ്റ്റേഴ്സും മുംബൈയും ജയിച്ചു. കഴിഞ്ഞ സീസണില്‍ കൊച്ചിയില്‍ 1-1ന് സമനില പാലിച്ചപ്പോള്‍ മുംബൈയില്‍ നടന്ന എവേ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് 1-0ത്തിന്റെ വിജയം നേടി.

മുന്‍വര്‍ഷങ്ങളേക്കാള്‍ ബ്ലാസ്റ്റേഴ്സിന്റെ മധ്യമുന്നേറ്റ നിര മികച്ച ഒത്തിണക്കം കാട്ടിയത് ആരാധകരുടെ പ്രതീക്ഷയുടെ മാറ്റുകൂട്ടുന്നു. മുന്നേറ്റനിരയില്‍ സെര്‍ബിയന്‍-സ്ലൊവേനിയന്‍ താരങ്ങളായ സ്റ്റെജോനോവിച്ചും പോപ്ലാറ്റിനിക്കുമായിരിക്കും എതിരാളികളുടെ പ്രധാന ശ്രദ്ധാകേന്ദ്രം. കഴിഞ്ഞ കളിയില്‍ ഇരുവരും ഗോളടിച്ച് മികച്ച ഫോമിലാണ് കളം കീഴടക്കിയത്.

എങ്കിലും ലൈനപ്പില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. കൊച്ചിയിലാണ് കളിയെന്നതുകൊണ്ട് സി കെ വിനീതിനെ ആദ്യ ഇലവനില്‍ ഇറക്കിയേക്കും. ബ്ലാസ്റ്റേഴ്സ് ടീം ഇന്ന് രാവിലെ പനമ്പിള്ളി നഗര്‍ മൈതാനത്ത് പരിശീലനത്തിനിറങ്ങും. അതേസമയം, ഇന്ത്യന്‍താരവും മിഡ്ഫീല്‍ഡറുമായ ജേക്സണ്‍ സിംഗ് തൗനോജം ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പിട്ടു. ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയ താരമാണ്.

Similar Articles

Comments

Advertisment

Most Popular

മകളുടെ മരണത്തിൽ സംശയമുണ്ട് ; ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ

മാവേലിക്കര: മകളുടെ മരണത്തിൽ സംശയമുണ്ടെന്ന് ശ്രീമഹേഷിനെതിരെ ഭാര്യയുടെ മാതാപിതാക്കൾ. ശ്രീമഹേഷിന്റെ ഭാര്യ വിദ്യ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. മരണത്തിൽ സംശയമുണ്ട്. ഇത് കൊലപാതകം ആണോയെന്ന് സംശയിക്കുന്നതായും അമ്മ രാജശ്രീ പറഞ്ഞു....

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ജയിലർ’; കേരളത്തിൽ വിതരണാവകാശം ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ...

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ജൂൺ 16 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധായകയാവുന്ന 'മധുര മനോഹര മോഹം'ജൂൺ 16 ന് തീയറ്ററുകളില്‍ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തില്‍ രജിഷ വിജയന്‍, സൈജു കുറുപ്പ്,...