ട്രോളര്‍മാര്‍ പ്രിയ വാര്യരുടെ പിന്നാലെ; തെലുങ്ക് പരസ്യത്തിനും ട്രോള്‍

പ്രിയ വാര്യരുടെ തെലുങ്ക് പരസ്യത്തിനും ട്രോള്‍. ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് തരംഗമായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ലോകമേറ്റെടുത്ത ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ വാര്യര്‍ താരമായി മാറുകയയാരുന്നു. മലയാളികളേക്കാള്‍ പ്രിയയെ നെഞ്ചിലേറ്റിയത് മറ്റു സംസ്ഥാനക്കാരാണ്. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ പ്രിയയെ ട്രോളിയും വിമര്‍ശിച്ചും വല്ലാതെ ബുദ്ധിമുട്ടിച്ചു , വാനോളം ഉയര്‍ത്തിയവര്‍ തന്നെ.
ഫ്രീക്ക് പെണ്ണെ എന്ന രണ്ടാമത്തെ ഗാനത്തിന് റെക്കോര്‍ഡ് ഡിസ്‌ലൈക്കാണ് പ്രിയയുടെ സാന്നിധ്യം കൊണ്ട് നേടിയത്. ഇപ്പോള്‍ പ്രിയയുടെ പുതിയ പരസ്യത്തിനും ട്രോളുകള്‍ ആണ്. തെലുങ്കില്‍ അഖില്‍ അക്കിനേനിക്കൊപ്പമാണ് പ്രിയയുടെ പരസ്യം. പ്രിയ തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ച പരസ്യം ട്രോളുകളിലൂടെയും മറ്റും സജീവമാകുകയാണ്.
ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ രാത്രികൊണ്ട് റെക്കോര്‍ഡ് ഫോളോവെഴ്‌സിനെ നേടിയ പ്രിയ പല വന്‍കിട ബ്രാന്ഡുകളുടെയും മോഡലായി എത്തിയിരുന്നു. ആദ്യ ചിത്രം റിലീസ് ആകും മുന്‍പ് തന്നെ പ്രിയക്ക് അത്രയധികം ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പോള്‍ തെലുങ്കിലും പ്രിയ താരമാകാന്‍ ഒരുങ്ങുകയാണ്. സൗത്ത് ഇന്ത്യ ഷോപ്പിംഗ് മാളിന്റെ പരസ്യത്തിലാണ് പ്രിയ അഖില്‍ അക്കിനേനിക്കൊപ്പം എത്തിയത്.
പക്ഷെ പരസ്യത്തിന് മലയാളി ആരാധകര്‍ നല്‍കുന്ന കമന്റുകള്‍ രസകരമാണ്. ഈ പെണ്ണിതെന്താണ് പറയുന്നത് എന്നൊക്കെയാണ് കമന്റുകള്‍ എത്തുന്നത്. ഷക്കാര്‍ .

Similar Articles

Comments

Advertismentspot_img

Most Popular