വിമര്‍ശനങ്ങള്‍ക്കൊടുവില്‍ യേശുദാസ് എത്തി; പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി യേശുദാസ്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യേശുദാസ് പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാര്യ പ്രഭയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പ്രളയസമയത്ത് കേരളത്തിലെ സാഹിത്യ പ്രവര്‍ത്തകരെയും ഗാനഗന്ധര്‍വനെയും കണ്ടില്ലെന്ന പി.സി ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാകുകയും സാമൂഹിക മാധ്യമങ്ങളില്‍ യേശുദാസിനെതിരേ വിമര്‍ശനമുയരുകയും ചെയ്തിരുന്നു. എന്നാല്‍ യേശുദാസ് തന്നെ വിളിച്ചെന്നും കേരളത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതെന്നും മുഖ്യമന്ത്രി പിന്നീട് നിയമസഭയെ അറിയിച്ചു.
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി സിനിമാ സാംസ്‌കാരിക രംഗത്ത് നിന്ന് നിരവധിപേര്‍ സഹായവുമായി രംഗത്ത് വന്നിരുന്നു. മലയാള സിനിമയില്‍ നിന്നുമാത്രമല്ല തമിഴ്, തെലുങ്ക്, ബോളിവുഡ് സിനിമാതാരങ്ങളും സഹായവുമായി രംഗത്തെത്തി.

സെല്‍ഫി എടുത്ത യുവാവിന്റെ മൊബൈല്‍ പിടിച്ചുവാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്ത് യേശുദാസ്, സോഷ്യല്‍ മീഡിയ വ്യാപക പ്രതിഷേധം

‘ചതിയും വഞ്ചനയും ഉണ്ടാകും’ , അവസാന നിമിഷം കാലുമാറിയ യേശുദാസിനേയും ജയരാജിനേയും വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി

Similar Articles

Comments

Advertismentspot_img

Most Popular