പുതിയ ചരിത്രം രചിക്കാനൊരുങ്ങി അമീര്‍ഖാനും അമിതാഭ് ബച്ചനും

അമീര്‍ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്ലര്‍ പുറത്തിറക്കി. മോഷന്‍ പോസ്റ്ററിന് പിന്നാലെയാണ് ട്രെയ്ലര്‍ പുറത്തുവരുന്നത്. ആരാധകരുടെ പ്രതീക്ഷ ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ല്‍ പുറത്തിറക്കിയിരിക്കുന്നത് യഷ് ചോപ്രയുടെ ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ചാണ്.

1795 ലെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ നടക്കുന്ന ക്രൂരതകളും അതിനെതിരേ പടനയിക്കുന്ന ഇന്ത്യക്കാരുടേയും കഥയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരേയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആസാദ് എന്ന ശക്തമായ കഥാപാത്രമായാണ് അമിതാഭ് ബച്ചന്‍ വേഷമിടുന്നത്. അദ്ദേഹത്തിന്റെ അനുയായി ആയിട്ടാണ് ഫാത്തിമ എത്തുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular