നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുളള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കും,വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുളള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം 14ന് ആയിരുന്നു നമ്പി നാരായണന് അനുകൂലമായ സുപ്രിംകോടതി ഉത്തരവ് വന്നത്. ആത്മാഭിമാനം കുരിശേറ്റപ്പെട്ടപ്പോള്‍ ഒരു മനുഷ്യന്‍ നീതിക്ക് വേണ്ടി നടത്തിയ നിലവിളിയാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റേതെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൊലീസിന്റെ അലസമായ സമീപനം ഒരാളെ അപകീര്‍ത്തിയുടെ ദുരിതത്തിലേക്ക് തളളിവിട്ട കേസാണിതെന്നും വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ കേസ് പരിഗണിച്ച് അന്‍പതു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍ാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടി ആവശ്യപ്പെട്ടത്. എട്ടാഴ്ചയ്ക്കകം തുക നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular