ഈ പച്ചക്കറി നിങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്!!!

ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കുന്നത് മാരക വിഷം കലര്‍ന്ന പച്ചക്കറികളാണെന്ന് ഞെട്ടിപ്പിക്കുന്ന പുതിയ പഠനം. പച്ച കാപ്സിക്കത്തില്‍ ഡൈമത്തോയേറ്റിന്റെ സാന്നിധ്യം കണ്ടപ്പോള്‍ സെലറിയിലും പാലക്ക് ചീരയിലും ഫെന്‍വാലറേറ്റിന്റെ അപകടകരമായ സാന്നിധ്യമാണ് കണ്ടെത്തിയത്. മല്ലിയില, കറിവേപ്പില, ബീന്‍സ്, പച്ചമുളക്, കോവക്ക, പുതിനയില, മാമ്പഴം എന്നിവയുടെ ഓരോ സാമ്പിളിലും പ്രൊഫെനഫോസ് കണ്ടെത്തി.

പച്ചമുളകിന്റെ ഒരു സാമ്പിളില്‍ ട്രയസോഫോസും കണ്ടു. കറിവേപ്പിലയില്‍ നിയന്ത്രിത വിഭാഗത്തില്‍ പെടുന്ന ക്ളോര്‍പൈറിഫോസ്, സൈപര്‍മെത്രിന്‍ എന്നിവയുടെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്.വിവിധ ജില്ലകളിലെ പച്ചക്കറിക്കടകള്‍, സൂപ്പര്‍ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറിച്ചന്തകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചത്. കൃഷി വകുപ്പും കാര്‍ഷിക സര്‍വകലാശാലയും കഴിഞ്ഞ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ശേഖരിച്ച് പരിശോധിച്ച പച്ചക്കറി സാമ്പിളുകളിലും പ്രൊഫെനഫോസ്, ട്രയസോഫോസ് എന്നീ കീടനാശിനികളുടെ അംശം വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്.

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കയ്യില്‍ പിടിച്ചു നോ്ക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയില്‍ വളര്‍ത്തിയാകും. ഇതുപോലെ ഇവയില്‍ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്.

Similar Articles

Comments

Advertismentspot_img

Most Popular