ടൊവിനോ വേറെ ലെവലാണ്..!!! കുപ്രസിദ്ധ പയ്യന്‍ ട്രെയിലര്‍ കാണാം…

വ്യത്യസ്തമായ കഥാപാത്രവുമായി വീണ്ടും ടൊവിനോ എത്തുന്നു. മധുപാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്റെ ട്രെയിലര്‍ പുറത്തു വിട്ടു. പൊലീസും കോടതിയും ആക്ഷന്‍ രംഗങ്ങളുമായി ശരിക്കുമൊരു കാഴ്ചാ വിരുന്നുതന്നെയായിരിക്കും ടൊവിനോയുടെ ആരാധകര്‍ക്ക് ഈ ചിത്രം. ഒഴിമുറിക്കും തലപ്പാവിനും ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുപ്രസിദ്ധ പയ്യന്‍.

അനു സിത്താരയാണ് നായിക. വക്കീല്‍ കഥാപാത്രമായി നിമിഷ സജയനും നെടുമുടി വേണുവും എത്തുന്നു. ശ്വേതാ മേനോന്‍, സുധീര്‍ കരമന തുടങ്ങിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ജീവന്‍ ജോബ് തോമസ് തിരക്കഥ എഴുതിയിരിക്കുന്നു. ടൊവിനോയുടെ ഒരു ഉജ്ജ്വല കഥാപാത്രമായിരിക്കും ഒരു കുപ്രസിദ്ധ പയ്യന്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാകുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular