വിജയ് ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി;… ഇനി മികച്ച അന്താരാഷ്ട്ര നടന്മാരുടെ പട്ടികയില്‍

വിജയ്ക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. മികച്ച അന്താരാഷ്ട്ര നടനുള്ള ‘അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡാ’ണ് വിജയ് സ്വന്തമാക്കിയത്. അറ്റ്‌ലി സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മെര്‍സലിലെ അഭിനയമാണ് താരത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
മെര്‍സലിലെ പ്രകടനത്തിന് മികച്ച നടന്‍, മികച്ച അന്താരാഷ്ട്ര നടന്‍ എന്നീ വിഭാഗങ്ങളില്‍ വിജയ് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ജോണ്‍ ബയേഗ, ജാമിയ ലോമസ്. ക്രിസ് അഡോഹ്, ഡേവിഡ് ടെനന്റ്, ജാക്ക് പരി ജോനാസ് തുടങ്ങിയ ഒരുപിടി അന്താരാഷ്ട്ര താരങ്ങളെ പിന്നിലാക്കിയാണ് വിജയ് അവാര്‍ഡ് നേടിയിരിക്കുന്നത്.
തെറിക്ക് ശേഷം വിജയ്‌യെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമായിരുന്നു മെര്‍സല്‍. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബാഹുബലിയുടെ തിരക്കഥാകൃത്തും രാജമൗലിയുടെ അച്ഛനുമായ കെ.വി വിജയേന്ദ്രപ്രസാദ് ആയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular