നാടന്‍ വാറ്റിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപടിക്കണം: മുരളി തുമ്മാരുകുടി

നാടന്‍ വാറ്റ് നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ കേരളം ഫ്രഞ്ച് ദ്വീപിനെ കണ്ടുപഠിക്കണമെന്ന് ഐക്യരാഷ്ട്രസഭ ദുരന്തനിവാരണ സമിതി തലവന്‍ മുരളി തുമ്മാരുകുടി. ഔദ്യോഗിക യാത്രക്കിടയില്‍ സന്ദര്‍ശിച്ച ഗോഡലുപ്പെയിലെ വിശേഷങ്ങള്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവക്കുകയായിരുന്നു അദ്ദേഹം. മദ്യവ്യവസായത്തിലുടെ മികച്ച രീതിയില്‍ വിദേശമുലധനം സമാഹരിക്കുകയാണ് ഗോഡലുപ്പെ. മദ്യവ്യവസായത്തിനു പുറമെ കൃഷി, ദുരന്തനിവാരണം എന്നിവയിലും ഇവിടം നല്ലോരു മാതൃകയാണെന്ന് അദ്ദേഹം പേസ്റ്റിലൂടെ വ്യക്തമാക്കുന്നു.

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം,

നാടന്‍ വാറ്റിന്റെ സാധ്യതകള്‍

ഹെയ്തിയിലേക്കുള്ള യാത്രയില്‍ പല തവണ കടന്നു പോയിട്ടുള്ള ഒരു പ്രദേശമാണ് ഫ്രഞ്ച് പ്രദേശമായ ഗോഡലുപ്പേ. ഇത്തവണ പാരീസിലേക്കുള്ള യാത്രയില്‍ വിമാനം കാന്‍സല്‍ ആയതിനാല്‍ ഒരു പകല്‍ മുഴുവന്‍ ഇവിടെ കിട്ടി. അതുകൊണ്ട് കുറച്ചു കാര്യങ്ങള്‍ കാണാനും അറിയാനും പറ്റി.

ആയിരത്തി അറുന്നൂറു സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയും ഏതാണ്ട് നാലു ലക്ഷം ജനസംഖ്യയും ഉള്ള പ്രദേശമാണ്. ഇപ്പോഴും ഫ്രഞ്ച് പ്രദേശം ആയതിനാല്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്, യൂറോ ആണ് കറന്‍സി. കൃഷിയാണ് പ്രധാന തൊഴില്‍, ടൂറിസം വലിയ ഒരു വരുമാന മാര്‍ഗ്ഗം ആണ്. നാല് ലക്ഷം ജനസംഖ്യ ഉള്ള ഇവിടെ ആറു ലക്ഷം ടൂറിസ്റ്റുകള്‍ ആണ് പ്രതിവര്‍ഷം വരുന്നത്.

വിവിധ തരത്തില്‍ ഉള്ള മദ്യത്തിന്റെ ഉല്പാദനവും കയറ്റുമതിയും വലിയ ഒരു വ്യവസായം ആണ്. പല മദ്യത്തിനും ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ കിട്ടിയിട്ടും ഉണ്ട്. ഇതില്‍ ഒന്നിന്റെ പേര് മദ്രാസ് എന്നാണ്

കൃഷി, പരിസ്ഥിതി സംരക്ഷണം, കൃഷി അടിസ്ഥാന വ്യവസായം (വാറ്റ് ഉള്‍പ്പടെ), ടൂറിസം, ഇവയില്‍ ഒക്കെ തന്നെ കേരളത്തിന് ഈ ചെറിയ ദ്വീപില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ഒരു കാലത്ത് മൂന്നു കോടി ജനസംഖ്യ ഉള്ള കേരളത്തില്‍ നാല് കോടി ടൂറിസ്റ്റുകള്‍ പ്രതിവര്‍ഷം വരുന്നതും നമ്മുടെ പ്രതി ശീര്‍ഷ വരുമാനം ഇരുപതിനായിരം ഡോളര്‍ കടക്കുന്നതും ഞാന്‍ സ്വപ്നം കാണുന്നത് വൈറ്റ് റം പോലും അടിക്കാതെ തന്നെയാണ്.

Similar Articles

Comments

Advertismentspot_img

Most Popular