കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണം, കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍

തിരുവനന്തപുരം: കൊച്ചിയില്‍ ബിഷപ്പിനെതിരെ നടക്കുന്നത് സമരകോലാഹലമെന്ന് പറഞ്ഞ കോടിയേരിയുടെ നിലപാട് തള്ളി ഇ.പി.ജയരാജന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാട് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് ജയരാജന്‍ വ്യകത്മാക്കി. ആര് തെറ്റ് ചെയ്താലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക തന്നെ ചെയ്യുമെന്ന് ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സമരചരിത്രം സിപിഎം മറക്കരുതെന്ന് സമരസമിതി കൊച്ചിയില്‍ അഭിപ്രായപ്പെട്ടു. ഇന്നലെ വത്തിക്കാന്‍ ഇടപെട്ട് ബിഷപ്പ് ഫ്രാങ്കോയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. മാര്‍പ്പാപ്പ തള്ളി പറഞ്ഞ വ്യക്തിയെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി വ്യക്തമാക്കി. സമരം ദുരുദ്ദേശപരവും രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധവുമാണെന്ന് കോടിയേരി പ്രതികരിച്ചിരുന്നു.കൂടാതെ സമരസമിതി സഭക്ക് കളങ്കമുണ്ടാക്കുന്നുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് നല്‍കിയ മൊഴികളിലെ വൈരുധ്യം ഇന്നലെ രാത്രി അന്വേഷണസംഘം മൂന്നായി തിരിഞ്ഞ് ഇഴകീറി പരിശോധിച്ചിരുന്നു

SHARE