ഗാലറിയിലിരുന്ന് കോഹ്‌ലിയ്ക്ക് ഫൈ്‌ളയിംഗ് കിസ് കൊടുത്ത അനുഷ്‌കയെ കളിയാക്കി ബിഗ് ബി

കോഹ്ലി- അനുഷ്‌ക താരദമ്പതികള്‍ എങ്ങോട്ടു തിരിഞ്ഞാലും അത് വാര്‍ത്തയാണ്. പൊതുവിടങ്ങളിലുള്ള ഇരുവരുടേയും സ്നേഹപ്രകടനങ്ങളും അഭിമുഖങ്ങളിലും ഇരുവരും പരസ്പരം അഭിനന്ദിക്കുന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. എന്നാല്‍ ഇവരുടെ ഈ സ്നേഹപ്രകടനങ്ങള്‍ കണ്ട് അനുഷ്‌കയെ കളിയാക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍.

തങ്ങളുടെ പുതിയ ചിത്രമായ ‘സൂയി ധാഗ’യുടെ പ്രചരണാര്‍ത്ഥം കോന്‍ ബനേഗ ക്രോര്‍പതിയില്‍ അനുഷ്‌കയും വരുണ്‍ ധവാനും എത്തിയപ്പോഴായിരുന്നു ഇത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് ബിഗ് ബി ചോദിച്ചു ‘നിങ്ങള്‍ ക്രിക്കറ്റ് കാണാറുണ്ടോ?’ എന്ന്. ഇല്ല എന്നായിരുന്നു അവരുടെ മറുപടി. അപ്പോള്‍ ബിഗ് ബി പറഞ്ഞു പക്ഷെ അനുഷ്‌ക ക്രിക്കറ്റ് കാണുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാമെന്ന്. ഇതുകേട്ട മത്സരാര്‍ത്ഥിക്ക് ഒരല്‍പം ആശയക്കുഴപ്പം സംഭവിച്ചു. തുടര്‍ന്ന് തന്റെ ഭര്‍ത്താവ് ഒരു ക്രിക്കറ്റ് താരമാണെന്നും അദ്ദേഹത്തെ കാണാന്‍ താന്‍ ക്രിക്കറ്റ് സ്ഥിരമായി കാണാറുണ്ടെന്നും അനുഷ്‌ക വിശദീകരിച്ചു.

‘അദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമോ?’ ബിഗ് ബിയുടെ അടുത്ത ചോദ്യം. എന്നാല്‍ താന്‍ ടീമിനെ പിന്തുണയ്ക്കാന്‍ കൂടിയാണ് ക്രിക്കറ്റ് കാണുന്നതെന്ന് അല്‍പം നാണത്തോടെ അനുഷ്‌ക പറഞ്ഞു. ടിവിയില്‍ എന്തെല്ലാമാണ് കാണുന്നതെന്ന് ഞങ്ങളൊക്കെ ശ്രദ്ധിക്കാറുണ്ടെന്ന് പറഞ്ഞ ബിഗ് ബി, ഗ്യാലറിയില്‍ ചുറ്റുമുള്ളവരെയൊന്നും ഗൗനിക്കാതെ ഫീല്‍ഡിലുള്ള കോഹ്ലിക്ക് അനുഷ്‌ക ഫ്ളൈയിങ് കിസ്സ് നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞും കളിയാക്കി. ഇതുകേട്ട് നിയന്ത്രിക്കാനാകാതെ അനുഷ്‌ക പൊട്ടിച്ചിരിച്ചു.

അടുത്തിടെ ഒരു യൂണിവേഴ്സിറ്റിയില്‍ ചിത്രത്തിന്റെ പ്രചരണത്തിനെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ കോഹ്ലിയുടെ പേര് പറഞ്ഞ് അനുഷ്‌കയെ കളിയാക്കിയിരുന്നു. ‘കോഹ്ലി കോഹ്ലി’ എന്നവര്‍ വിളിച്ചു പറഞ്ഞപ്പോള്‍ ‘എനിക്കറിയാം നിങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന്, ഞാനും അദ്ദേഹത്തെ സ്നേഹിക്കുന്നു. നിങ്ങളെ പോലെ ഞാനും അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു,’ എന്നാണ് അനുഷ്‌ക പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular