ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍; അമേരിക്കന്‍ മലയാളികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 150 കോടി

ന്യൂയോര്‍ക്ക്: പ്രളയാനന്തര നവകേരളനിര്‍മ്മാണത്തിനായി ഗ്ലോബല്‍ സാലറി ചലഞ്ചുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ മലയാളികളില്‍ നിന്നും 150 കോടിയാണ് പ്രതീക്ഷിക്കുന്നത്. ചികിത്സക്കായി അമേരിക്കയില്‍ എത്തിയ മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി അമേരിക്കന്‍ മലയാളികളെ അഭിസംബോധന ചെയ്തത്. ലോകത്തെ ഏറ്റവും വലിയ സമ്പന്ന രാജ്യത്തെ മലയാളികളോടാണ് താന്‍ ഇത് പറയുന്നതെന്നും മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞു. നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം ആവശ്യമാണ്.

കേന്ദ്രം നല്‍കുന്ന ദേശീയ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലഭിക്കുന്ന പണം പുനരുദ്ധാരണത്തിന് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തലത്തില്‍ പണം സമാഹരിക്കാനായി മൂന്ന് മാസത്തിനകം ധനദാതാക്കളുടെ സമ്മേളനം വിളിച്ചു ചേര്‍ക്കും. ഒരു മാസത്തെ ശമ്പളം നല്‍കുന്നതിന് തയ്യാറുള്ളവരെല്ലാം പങ്കെടുക്കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഈ മാസം 18 മുതല്‍ ധനമന്ത്രി തോമസ് ഐസഖ് സമാഹരണത്തിനായി എത്തും.

Similar Articles

Comments

Advertismentspot_img

Most Popular