കൊച്ചി: ഇടതുപക്ഷത്തെയോ സര്‍ക്കാരിനെയോ ആശയപരമായി എതിര്‍ത്താല്‍ ഉടന്‍ സംഘിയാക്കരുതെന്ന അഭ്യര്‍ഥനയുമായി എഴുത്തുകാരി ശാരദക്കുട്ടി. സംഘിയായി ചത്രീകരിക്കുന്നതിലും വലിയ അപമാനം മറ്റൊന്നുമില്ലെന്നാണ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.സംഘിയായി ചിത്രീകരിക്കുന്നതിലും നല്ലത് വല്ല കല്ലും കെട്ടി കയത്തില്‍ തള്ളുന്നതാണ്. പരസ്യമായി കല്ലെറിഞ്ഞ് കൊന്നാലും സംഘിയെന്ന് വിളിക്കരുതെന്നാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുള്ളയാളാണ് താന്‍. അത്തരത്തിലൊരു ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമാണ് തനിക്ക് വേണ്ടതെന്നുമാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.