എ.ഐ.സി.സിയുടെ തീരുമാനമാണ് അവസാന വാക്കാണ്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമെന്നും സുധാകരന്‍

കൊച്ചി: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നും അതിന് തയ്യാറല്ലെന്ന് താന്‍ പറഞ്ഞ രീതിയിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കില്ലെന്ന് എവിടേയും പറഞ്ഞിട്ടില്ല. തീരുമാനമായിട്ടില്ലെന്നും ആയാല്‍ പ്രതികരിക്കാമെന്നുമായിരുന്നു പറഞ്ഞത്.വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണ്. എ.ഐ.സി.സിയുടെ തീരുമാനമാണ് അവസാന വാക്കെന്നും സുധാകരന്‍ പറഞ്ഞു.

കെ.പി.സി.സി പുന: സംഘാടനത്തില്‍ അതൃപ്തി വ്യക്തമാക്കി നേരത്തെ കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. എ.ഐ.സി.സിയുടെ തീരുമാനത്തിന് മുമ്പില്‍ തന്റെ അഭിപ്രായത്തിന് എന്ത് വില എന്നും ആ ടീമില്‍ താനുണ്ടോ എന്നുള്ള കാര്യം പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞത്.നേരത്തെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ട പേര് സുധാകരന്റെതായിരുന്നു. എന്നാല്‍ ഹൈക്കമാന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. സുധാകരന് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്.

ഇന്നലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുതിയ കെ.പി.സി.സിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. കെ.സുധാകരന് പുറമെ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.ഐ. ഷാനവാസ് എന്നിവരാണ് മറ്റ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.ബെന്നി ബെഹനാന്‍ യു.ഡി.എഫ് കണ്‍വീനറും കെ.മുരളീധരന്‍ എം.എല്‍.എ സംസ്ഥാന പ്രചാരണ സമിതി അധ്യക്ഷനായുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ഹൈക്കമാന്‍ഡിന്റെ തീരുമാനം സുധാകരന്‍ അംഗീകരിക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular