അജിത്ത്. മാസ്സ് ലുക്കില്‍; ‘വിശ്വാസം’ ചിത്രീകരണ ദൃശ്യങ്ങൾ പുറത്ത്

അജിത്-ശിവ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമായ ‘വിശ്വാസ’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവന്നിരുന്നു.വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് ചിത്രങ്ങളില്‍ അജിത്തിനെ കാണുന്നത്. അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. സംഘട്ടന രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നാണ് പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.


‘വിശ്വാസ’ത്തില്‍ അജിത് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ‘ബില്ല’, ‘ആരംഭം’, ‘അയേഗന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്തും നയന്‍താരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. ഈ ചിത്രത്തിനായി നയന്‍താര മറ്റു ചിത്രങ്ങളുടെ ഡേറ്റുകള്‍ വരെ അഡ്ജസ്റ്റ് ചെയ്തിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അജിത്തിനോടുള്ള ബഹുമാനംകൊണ്ട് കഥ പോലും കേള്‍ക്കാതെയാണ് നയന്‍താര സിനിമ ചെയ്യാന്‍ തയ്യാറായത് എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംവിധായകന്‍ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന ചിത്രം കൂടിയാണ് ‘വിശ്വാസം’. കഴിഞ്ഞ മൂന്നു ചിത്രങ്ങളും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular