സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസം മാത്രം, രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ കലോത്സവം നടക്കും. രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 26, 27, 28 എന്നീ തിയതികളില്‍ നടത്തും. ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ നടത്തില്ല. നവംബര്‍ 24, 25 തിയതികളില്‍ പ്രവൃത്തി പരിചയമേള നടത്തും. കായികോത്സവം നടക്കുന്ന ദിവസങ്ങളില്‍ സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നടക്കും.

ആലപ്പുഴയിൽ തന്നെയാണ് കലോത്സവം നടക്കുന്നത്. ഇന്നു ചേർന്ന കലോത്സവ മാന്വൽ കമ്മിറ്റിയിലാണ് തീരുമാനം. ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടാകില്ലെന്ന് വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചിരുന്നു. ഘോഷയാത്രയും പന്തലും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്. ആർഭാടം ഒഴിവാക്കി കലോത്സവം നടത്താൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉദ്ഘാടന-സമാപന ചടങ്ങുകൾ വേണ്ടെന്നു വച്ചത്.

സ്പെഷ്യൽ സ്കൂൾ കലോൽസവം ഒക്ടോബറിൽ കൊല്ലത്തും, ശാസ്ത്രോൽസവം നവംബറിൽ കണ്ണൂരിലും കായികോൽസവം ഒക്ടോബർ അവസാനം തിരുവനന്തപുരത്തും നടത്തും. ഇവയ്ക്കൊന്നും ഉദ്ഘാടന-സമാപന ചടങ്ങുകൾ ഉണ്ടായിരിക്കില്ല.

Similar Articles

Comments

Advertismentspot_img

Most Popular