സിനിമയില്‍ നിന്ന് ചാന്‍സ് നഷ്ടപ്പെടുമെന്ന ഭയംകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്ന് സാമന്ത

വിവാഹം കഴിയുന്നതോടെ നടിമാരെ അമ്മ, അമ്മായിയമ്മ വേഷങ്ങളിലേക്ക് ഒതുക്കുന്ന പ്രവണത സിനിമയിലുണ്ടെന്ന് തെന്നിന്ത്യന്‍ താരസുന്ദരി സമന്ത. നടിമാരുടേതുപോലുള്ള ദുര്‍വിധി നടന്മാര്‍ക്കില്ലെന്നാണ് സാമന്തയുടെ പക്ഷം. അവര്‍ക്ക് എത്ര പ്രായമായാലും നായകന്മാരായി തന്നെ തുടരാന്‍ സാധിക്കുന്നു. ഇതിന് ഉദാഹരണമാണ് അമിതാഭ് ബച്ചനും ഋഷി കപൂറുമൊക്കെയെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെ മാറ്റി നിര്‍ത്തുന്നതുകൊണ്ടാണ് പല നടികളും വിവാഹിതരാകാത്തതെന്നാണ് സമന്തയുടെ അഭിപ്രായം. എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നടന്‍ നാഗചൈതന്യയുമായുള്ള വിവാഹശേഷവും സമന്തയ്ക്കു തമിഴ്, തെലുങ്ക് സിനിമകളില്‍ ഡിമാന്‍ഡ് ഏറെയാണ്. സാധാരണ വിവാഹശേഷം നടിമാര്‍ക്ക് സിനിമയില്‍ പ്രാധാന്യം കുറയുകയാണ് പതിവ്. എന്നാല്‍ വിവാഹശേഷവും അഭിനയം തുടരുന്ന താരത്തിന് കൈ നിറയെ ചിത്രങ്ങളാണുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular