വിവാഹ വാര്‍ഷിക ദിനത്തില്‍ വീട്ടില്‍ പോകാന്‍ സാധിക്കാതെ സെറ്റിലിരുന്ന സൂര്യയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി മോഹന്‍ലാല്‍

സൂര്യ-ജ്യോതിക ദമ്പതികളുടെ പതിനൊന്നാം വിവാഹ വാര്‍ഷികമായിരുന്നു സെപ്റ്റംബര്‍ 11ന്. ഇത്തവണ വിവാഹ വാര്‍ഷിക ദിനത്തില്‍ സൂര്യ കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു. ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹ വാര്‍ഷികം കടന്നു പോകവേ സൂര്യയ്ക്ക് സര്‍പ്രൈസ് വിരുന്നൊരുക്കി മോഹന്‍ലാല്‍. ചിത്രത്തില്‍ പ്രധാനവേഷത്തില്‍ മോഹന്‍ലാലുമുണ്ട്. ചെന്നൈ ലീല പാലസ് ഹോട്ടലിലാണ് സൂര്യയ്ക്ക് മോഹന്‍ലാല്‍ വിരുന്ന് നടത്തിയത്. സിനിമയിലെ മറ്റു പ്രവര്‍ത്തകരും സൂര്യയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്ത് വന്നു.

സൂര്യ, മോഹന്‍ലാല്‍, ആര്യ എന്നിങ്ങനെ പ്രമുഖ താരനിര ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അയന്‍, കോ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ പുരോഗമിക്കുകയാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നു. സൂര്യയും വേറിട്ട െഗറ്റിപ്പിലാണ് പ്രത്യക്ഷപ്പെടുക.

നടന്‍ ആര്യയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. സായിഷയാണ് നായിക. നൂറുകോടിയിലാണ് ചിത്രം ഒരുങ്ങുന്നത്. അമേരിക്ക, ലണ്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളാണ് മറ്റു ലൊക്കേഷന്‍. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...