അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്നു, വിനോദ് വിജയന്‍ സംവിധാനം

മമ്മൂട്ടിയും ഹനീഫ് അദേനിയും ഒരുമിച്ചപ്പോള്‍ പിറന്നത് രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും. ആദ്യ ചിത്രം ഹനീഫ് സംവിധാനം ചെയ്തെങ്കില്‍ രണ്ടാം ചിത്രം തിരക്കഥയെഴുതിയതായിരുന്നു. അബ്രഹാമിന്റെ സന്തതികള്‍ ഷാജി പാടൂര്‍ ആയിരുന്നു സംവിധാനം ചെയ്തത്.

വീണ്ടും മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുകയാണ്. ഇത്തവണ ഹനീഫ് തിരക്കഥയൊരുക്കുകയാണ്. സംവിധാനം ചെയ്യുന്നത് വിനോദ് വിജയന്‍.പൂര്‍ണ്ണമായും ഗല്‍ഫില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് നാളെ നടക്കും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നടക്കുക.

ക്വട്ടേഷന്‍, റെഡ് സല്യൂട്ട്, തെലുങ്ക് ചിത്രമായ വാഡു നേനു കാഥു എന്ന ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനോദ് വിജയന്‍ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. ഡി കമ്പനി ആന്തോളജിയിലെ ഒരു ചിത്രം സംവിധാനം ചെയ്തതും വിനോദ്

SHARE