കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസ്, സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഇ.പി ജയരാജന്‍

തിരുവനന്തപുരം: നമ്പി നാരായണന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍. ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കരുണാകരന്റെ ഒപ്പമുണ്ടായിരുന്നവര്‍ സൃഷ്ടിച്ചതാണ് ചാരക്കേസെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അതേസമയം സംസ്ഥാന മന്ത്രിസഭായോഗം ഈ മാസം 19 ന് ചേരുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാര തുകയായ അരക്കോടി രൂപ നല്‍കണമെന്നാണ് സുപ്രീംകോടതി വിധി. നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നല്‍കണം. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.നഷ്ടപരിഹാര തുക കൂട്ടണമെങ്കില്‍ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular