മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക നിഗമനം.

കോഴിക്കോട് നഗരത്തോട് ചേര്‍ന്ന കോട്ടൂളി പ്രദേശത്താണ് സംഭവം. വെയിലേറ്റ് കരിഞ്ഞ് വീഴും പോലെ ഉറുമ്പുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. നീറുകള്‍ അഥവാ പുളിയുറുമ്പ് വിഭാഗത്തില്‍പ്പെട്ട ഉറുമ്പുകളെയാണ് ചത്ത നിലയില്‍ കാണുന്നത്.

അന്തരീക്ഷത്തിലെ ചൂട് കൂടിയതാകാം ഉറുമ്പുകള്‍ ചത്ത് വീഴുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജര്‍ പറയുന്നത്. എന്നാല്‍ കൂടിയ ചൂട് സഹിക്കാന്‍ കഴിവുള്ളവയാണ് ഉറുമ്പുകള്‍, അതിനാല്‍ മറ്റെന്തിങ്കിലും പ്രതിഭാസമാണോ ഇതിനു പിന്നിലെന്ന് ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...