കേരളത്തിന് അഭിമാന നിമിഷം; ചാലക്കുടിയും നൂല്‍പ്പുഴയും രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ ആശുപത്രികള്‍

കൊച്ചി: കേരളത്തിന് അഭിമാനമായി സര്‍ക്കാര്‍ ആശുപത്രികള്‍. രാജ്യത്തെ മികച്ച സര്‍ക്കാര്‍ ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ രണ്ടെണ്ണം കേരളത്തിലേതാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയെയും വയനാട് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെയും ആണ് രാജ്യത്തെ മികച്ച ആശുപത്രികളായി തെരഞ്ഞെടുക്കപ്പെട്ടത്.. നാഷനല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പ്രകാരം നടന്ന പരിശോധനയില്‍ 98.07% മാര്‍ക്ക് നേടിയാണു ചാലക്കുടി ആശുപത്രി രാജ്യത്തെ ഏറ്റവും മികച്ച സബ് ജില്ലാ ആശുപത്രിയായത്.

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം 98% മാര്‍ക്ക് നേടി രാജ്യത്തെ മികച്ച പ്രാഥമിക ആരോഗ്യ കേന്ദ്രമെന്ന സ്ഥാനം കരസ്ഥമാക്കി. കാസര്‍കോട് പനത്തടി സാമൂഹ്യാരോഗ്യ കേന്ദ്രം, കണ്ണൂരിലെ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൈതാനപ്പളളി എന്നിവയ്ക്കും എന്‍ക്യുഎഎസ് അക്രഡിറ്റേഷന്‍ ലഭിച്ചു.

SHARE