ശക്തമായ തെളിവുകളോടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്ന മെന്ന് ഇ.പി.ജയരാജന്‍; സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം

തിരുവനന്തപുരം: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയിലാണ് മന്ത്രിയുടെ പ്രതികരണം. കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്നും ശക്തമായ തെളിവുകളോടെ അറസ്റ്റ് ചെയ്യാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടുളള ഹൈക്കോടതി ജംങ്ഷനില്‍ നടക്കുന്ന കന്യാസ്ത്രീകളുടെ സമരം അഞ്ചാ ദിവസവും തുടരുകയാണ്. നീതി ലഭിക്കും വരെ പോരാടുമെന്നാണ് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിട്ടുളളത്. സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തുളളവരുടെ പിന്തുണയും കൂടി വരികയാണ്.

കൊച്ചിയില്‍ തുടരുന്ന സമരത്തിന് പിന്തുണ അറിയിച്ച് തിരുവനന്തപുരത്തും സമരം തുടങ്ങിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലാണ് ധര്‍ണ നടക്കുന്നത്. വി.എം.സുധീരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.

അതേസമയം, സമരത്തിന് പിന്നില്‍ ഗൂഢാലോചനയാണ് എന്നായിരുന്നു ഇന്നലെ മാധ്യമങ്ങളെ കണ്ട കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. 2014-16 കാലഘട്ടത്തില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായാണ് കന്യാസ്ത്രീയുടെ പരാതി.

Similar Articles

Comments

Advertismentspot_img

Most Popular