‘ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍’ ബി.ജെ.പിയെ ട്രോളി ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ ട്വിറ്റര്‍ പ്രചാരണങ്ങളെ പരിഹസിച്ച് മുന്‍ എം പിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന. ഡീസല്‍, പെട്രോള്‍ വില വര്‍ധനയിലെ മാറ്റങ്ങള്‍ കാണിച്ചുകൊണ്ടാണു ബിജെപിയുടെ ട്വിറ്റര്‍ പേജില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ദിവ്യ.

പൈഥഗോറസ്, ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍, ഐസക് ന്യൂട്ടന്‍ എന്നിവരുടെ കൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്ന ചിത്രമാണ് ദിവ്യ ട്വിറ്ററില്‍ പങ്കുവച്ചത്. ഇവരുടെ സിദ്ധാന്തങ്ങള്‍ക്കൊപ്പം ഇന്ധനവില 56.71ല്‍നിന്നു 72.83 ആയപ്പോള്‍ ശതമാനക്കണക്കിലെ കുറവ് കാണിച്ചുള്ള ബാര്‍ ചാര്‍ട്ടും ചിത്രത്തിലുണ്ട്. ലോകത്തെ മാറ്റിയ കുറച്ചു സമവാക്യങ്ങള്‍ എന്ന കുറിപ്പോടെയാണ് ദിവ്യ സ്പന്ദന ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

വിവിധ വര്‍ഷങ്ങളില്‍ ന്യൂഡല്‍ഹിയില്‍ ഡീസല്‍ വിലയിലുണ്ടായ മാറ്റമായിരുന്നു ബിജെപി ട്വിറ്ററില്‍ പ്രചരിപ്പിച്ചത്. നേരത്തേ 42 ഉം 83.7 ശതമാനവും ഉള്ള വര്‍ധന 2018ല്‍ 28% മാത്രമായി കുറഞ്ഞെന്നായിരുന്നു ബിജെപിയുടെ കണ്ടെത്തല്‍. 2014 മുതല്‍ 18 വരെ പെട്രോള്‍ വിലയില്‍ 13 ശതമാനത്തിന്റെ വര്‍ധന മാത്രമാണ് ഉണ്ടായതെന്നും ബിജെപി അവകാശപ്പെട്ടു.

എന്നാല്‍ തൊട്ടുപിന്നാലെ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ ഇതിനു മറുപടി നല്‍കിയിരുന്നു. രാജ്യാന്തര തലത്തിലെ ക്രൂഡ് ഓയില്‍ വിലയും രാജ്യത്തെ ഇന്ധനവിലയും താരതമ്യപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. 2014-18ല്‍ ക്രൂഡ് ഓയില്‍ വില 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില 13% കൂടിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular