തന്റെ ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചത്!!! അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്ന് അതിഥി; സാബു മറുപടിയുമായി

വിവാദ റിലായിറ്റി ഷോ ബിഗ് ബോസ് ഹൗസില്‍ മത്സരം കടുക്കുകയാണ്. നാട്ടുരാജ്യത്തെ യുവരാജാവായി ഒരാളെ തിരഞ്ഞെടുക്കുമെന്ന് ബിഗ് ബോസ് അറിയിച്ചു. ലക്ഷ്വറി ടാസ്‌കിന്റെ ഭാഗമായാണ് ഇത്. രാജാവിനെ മറ്റുളളവര്‍ ബഹുമാനിക്കുകയും രാജാവ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ എല്ലാവരും ചെയ്ത് കൊടുക്കുകയും ചെയ്യണം. ക്യാപ്റ്റനായ അതിഥിക്ക് പോലും യാതൊരു അധികാരവും ഉണ്ടായിരിക്കില്ല. രാജാവിന് തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാനുളള അധികാരവുമുണ്ട്. എല്ലാവരും അക്ഷമരായി നില്‍ക്കവെ ബിഗ് ബോസ് രാജാവിനെ പ്രഖ്യാപിച്ചു.

ഷിയാസിനെ ആണ് നാട്ടുരാജ്യത്തെ രാജാവായി തിരഞ്ഞെടുത്തത്. ഈ ആഴ്ച നോമിനേഷനില്‍ ഇല്ലാത്ത ഏക വ്യക്തിയാണ് ഷിയാസ്. അതുകൊണ്ടാണ് ഷിയാസിനെ രാജാവായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഷിയാസിനെ പരിചരിച്ചു. തുടര്‍ന്ന് യുവരാജാവിനോട് ആമുഖ പ്രസംഗം നടത്താനും 10 നിയമങ്ങള്‍ കൊണ്ടുവരാനും ഷിയാസിനോട് ബിഗ് ബോസ് ആവശ്യപ്പെട്ടു. പത്താമത്തെ നിയമമായി സ്ത്രീകളുടെ മുറിയില്‍ പുരുഷന്മാരും പുരുഷന്മാരുടെ മുറിയില്‍ സ്ത്രീകളും കിടക്കട്ടേയെന്ന് ഷിയാസ് ആജ്ഞാപിച്ചു. രാജാവായ താന്‍ മാത്രം സ്ത്രീകളുടെ മുറിയില്‍ ഉറങ്ങുമെന്നും ഷിയാസ് വ്യക്തമാക്കി.

കൊട്ടാരം ഗായകനായി നിയമിക്കപ്പെട്ട അരിസ്റ്റോ സുരേഷിനെ കൊണ്ട് ഷിയാസ് പാട്ട് പാടിപ്പിച്ചു. ഇതിന് പിന്നാലെ തനിക്ക് ഇഷ്ടമുളള ഭക്ഷണം മുന്നിലെത്തിക്കാന്‍ ഷിയാസ് ആവശ്യപ്പെട്ടു. പേളി, അതിഥി, അര്‍ച്ചന എന്നിവര്‍ ചേര്‍ന്ന് ഷിയാസിന് ഭക്ഷണം വായില്‍ വച്ച് കൊടുത്തു. അടുത്തതായി ഒരു ജയിലറ നിര്‍മ്മിക്കാനാണ് മത്സരാര്‍ത്ഥികളോട് ബിഗ് ബോസ് നിര്‍ദേശിച്ചത്. തെറ്റ് ചെയ്യുന്നവരെ ഈ ജയിലറയില്‍ അടച്ച് രാജാവിന് ശിക്ഷിക്കാം. മറ്റ് അടിമകളെ കൊണ്ട് മുളകുപൊടി ഇടുന്നത് അടക്കമുളള ശിക്ഷകള്‍ രാജാവിന് നടപ്പിലാക്കാം. ഷിയാസിന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന താക്കോല്‍ അടങ്ങിയ മാലയാണ് അധികാരത്തിന്റെ ചിഹ്നം. ഇത് മറ്റാരെങ്കിലും തട്ടിയെടുത്താല്‍ ഷിയാസിന്റെ അധികാരം നഷ്ടപ്പെടും. ഷിയാസിന് വേണ്ടി മറ്റുളളവര്‍ പാദപൂജ ചെയ്യുകയും നൃത്തം ചെയ്യുകയും ചെയ്തു.

എന്നാല്‍ ആദ്യം ഷിയാസ് ശിക്ഷിക്കാനായി തിരഞ്ഞെടുത്തത് ക്യാപ്റ്റനായ അതിഥിയെ ആയിരുന്നു. അതിഥിയെ തടവിലാക്കുന്നതിനിടയില്‍ ഷിയാസിന്റെ കൈയ്യില്‍ നിന്നും താക്കോല്‍ അതിഥിയുടെ കൈയ്യില്‍ കിട്ടി. ഇതോടെ ഷിയാസിന്റെ അധികാരം നഷ്ടമായി, അതിഥി റാണിയായി മാറി. തുടര്‍ന്ന് അതിഥി ഷിയാസിന് ശിക്ഷ കൊടുത്തു. ഇതിന് പിന്നാലെ ഇന്നത്തെ അധികാരം കാണിക്കാനുളള അതിഥിയുടെ സമയം കഴിഞ്ഞു. ഇനി താക്കോല്‍ അതിഥി സൂക്ഷിക്കണം. ആര്‍ക്ക് വേണമെങ്കിലും താക്കോല്‍ തട്ടിയെടുക്കാം. എന്നാല്‍ വസ്ത്രത്തിനകത്ത് അതിഥി താക്കോല്‍ സൂക്ഷിച്ചത് സാബുവിനെ ചൊടിപ്പിച്ചു. എന്നാല്‍ താന്‍ ഇഷ്ടമുളളിടത്ത് താക്കോല്‍ സൂക്ഷിക്കുമെന്ന് അതിഥി പറഞ്ഞു.

സാബു താക്കോല്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് താന്‍ താക്കോല്‍ ഉപേക്ഷിക്കുന്നതായി അതിഥി അറിയിച്ചു. തുടര്‍ന്ന് അതിഥി താക്കോല്‍ സുരേഷിന് കൈമാറി. അതിഥിക്ക് വേണ്ടി സുരേഷും സാബുവിനോട് വഴക്കിട്ടു. സാബു വൃത്തികെട്ട കളിയാണ് കളിക്കുന്നതെന്ന് അതിഥി പറഞ്ഞു. തന്റെ ഉടുപ്പിനകത്ത് കൈയ്യിട്ട് വൃത്തികെട്ട കളിക്കാണ് സാബു ശ്രമിച്ചതെന്ന് അതിഥി ആരോപിച്ചു. അമ്മയേയും പെങ്ങളേയും തിരിച്ചറിയാന്‍ കഴിയാത്തയാളാണ് സാബുവെന്നും അതിഥി കുറ്റപ്പെടുത്തി. ഇതിന്റെ പേരില്‍ അതിഥിക്കെതിരെ സാബുവും ബഷീറും രംഗത്തെത്തി.

താന്‍ വൃത്തികേട് കളിക്കുന്ന ആളല്ലെന്നും ഇത് തെറ്റായ ആരോപണമാണെന്നും സാബു പറഞ്ഞു. വളരെ മോശമായ രീതിയിലാണ് അതിഥി തന്നെ കണ്ടതെന്നും സാബു ആരോപിച്ചു. അതിഥിയുടെ ഉടുപ്പിനകത്ത് താക്കോല്‍ ഒളിപ്പിച്ചാല്‍ പിന്നെ എന്ത് ചെയ്യണമെന്നും സാബു ചോദിച്ചു. രാത്രി സാബുവിനോട് അതിഥി മാപ്പ് പറഞ്ഞു. എന്നാല്‍ ഇതരത്തിലുളള കാര്യങ്ങള്‍ പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സാബു അതിഥിയോട് നിര്‍ദേശിച്ചു.

Similar Articles

Comments

Advertisment

Most Popular

വാട്‌സാപ്പില്‍ പുതിയ തട്ടിപ്പ്; വെരിഫിക്കേഷന്‍ കോഡ് ആരുമായും പങ്കുവെക്കരുത്

വാട്സാപ്പിൽ പുതിയൊരു തട്ടിപ്പ് രംഗപ്രവേശം ചെയ്തിട്ടുണ്ടെന്നാണ് വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നത്. സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കൽ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാർ ഉപയോക്താക്കളെ സമീപിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്നതിനാണെന്ന് പറഞ്ഞ്...

കോവിഡ് സ്രവപരിശോധന സാമ്പിളുകൾ കുരങ്ങുകൾ തട്ടിയെടുത്തു

കോവിഡ് 19 രോഗബാധ സംശയിക്കുന്നവരിൽനിന്ന് സ്രവപരിശോധന നടത്തുന്നതിനായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാമ്പിളുകൾ മെഡിക്കൽ കോളേജിലെ ലാബിൽ കടന്നുകയറിയ കുരങ്ങുകൾ എടുത്തുകൊണ്ടുപോയി. ഉത്തർപ്രദേശിലെ മീററ്റ് മെഡിക്കൽ കോളേജിലാണ് സംഭവം. മൂന്നു പേരിൽനിന്ന് ശേഖരിച്ച സാമ്പിളുകളാണ് ലാബ്...

കൊല്ലത്ത് രാത്രി യാത്രയ്ക്ക് നിരോധനം

കൊല്ലം: കൊല്ലം ജില്ലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അനധികൃതമായി ആളുകള്‍ അതിര്‍ത്തി കടന്ന് എത്തുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു