‘ആ സമയത്ത് ദിലീപിനും പറയാമായിരുന്നു’…… ഏത് കൊമ്പത്തുള്ള ആളായാലും നടപടിയെടുക്കണമെന്ന് മേജര്‍ രവി

കൊച്ചി: ഒരു സ്ത്രീ പരാതി നല്‍കിയാല്‍ അതില്‍ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ പിന്തുണയ്ക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യവുമായി മേജര്‍ രവി സമരപ്പന്തലില്‍ എത്തി.

ഇതേപോലെ ഒരു കേസിലാണ് ദിലീപിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോള്‍ ഇതുപോലെയുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാന്‍ പാടില്ല’. മേജര്‍ രവി പറഞ്ഞു.

ഇത്തരം കേസുകളില്‍ രാഷ്ട്രീയ പിന്തുണ നല്‍കുന്നത് തെറ്റാണ്. തെറ്റു ചെയ്തവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൊതുജനത്തിനില്ല. പത്തുവോട്ടിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കില്‍ ആയിരക്കണക്കിന് വോട്ടുകള്‍ നഷ്ടമാകുന്നത് ഇവര്‍ അറിയുന്നില്ല. ഏത് കൊമ്പത്തുള്ള ആളായാലും നിയമപരമായ നടപടിയെടുക്കണം. ഒരു സഭയ്ക്കും ഇത്തരമൊരുകാര്യത്തില്‍ പൊതുസമൂഹത്തിന് മുന്നില്‍ മറുപടി പറയാനാവില്ല.അതുകൊണ്ട് നീതിക്കും ന്യായത്തിനുമായി കന്യാസ്ത്രീയെ സംരക്ഷിക്കേണ്ട ബാധ്യത നാം ഓരോരുത്തരുടെതുമാണെന്ന് മേജര്‍ രവി പറഞ്ഞു

സ്ത്രി ഒരു പരാതി നല്‍കിയിട്ട് രണ്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും അതിന്റെ പേരില്‍ നടപടിയെടുക്കാത്തത് എന്താണ്. കന്യാസ്ത്രീക്ക് നീതി ലഭിക്കണം. ഇരയെ ആക്ഷേപിക്കുന്നത് ശരിയല്ല. ഇതിന് മുന്‍പും ഇത്തരം ആരോപണങ്ങളില്‍ ഇരക്കെതിരെ സംസാരിക്കുമ്പോള്‍ നടപടിയെടുത്തിട്ടുള്ളതായും മേജര്‍ രവി പറഞ്ഞു ഇര എന്ന വാക്ക് പോലും ഉപയോഗിക്കുന്നത് പോലും ശരിയല്ലെന്ന് മേജര്‍ രവി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular