‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ പാട്ട് കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ തന്നെ മതിയായിരുന്നെന്ന് ആരാധകര്‍

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനവും നാലര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്.

ഈ പാട്ട് കേള്‍ക്കുമ്പോള്‍ കലാഭവന്‍ മണിയെ ഓര്‍മ്മ വരുന്നുവെന്നാണ് കൂടുതല്‍ പേരും എഴുതിയിരിക്കുന്നത്. പാട്ട് കലാഭവന്‍ മാണിയുടെ ശബ്ദത്തില്‍ തന്നെ മതിയായിരുന്നു എന്ന രീതിയിലും ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. പ്രശസ്ത സിനിമ സീരിയല്‍ മിമിക്രി താരം സെന്തിലാണ് കലാഭവന്‍ മണിയായി വേഷമിടുന്നത്.

സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും പ്രധാന താരങ്ങളാണ്.കഥ: വിനയന്‍, തിരക്കഥ, സംഭാഷണം: ഉമ്മര്‍ കാരിക്കാട്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണം പകരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular