കണ്ണൂരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും ബന്ധികളാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്നു!!!

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും ബന്ധികളാക്കി പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുഖംമൂടി ധരിച്ച നാലംഗ സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ കയറിയ സംഘം വിനോദിനേയും ഭാര്യ സരിതയേയും കെട്ടിയിട്ട ശേഷം കവര്‍ച്ച നടത്തുകയായിരിന്നു.

ശബ്ദം കേട്ട് കിടപ്പു മുറിയില്‍ നിന്ന് പുറത്തു വന്നപ്പോഴായിരുന്നു ആക്രമണം. ഇരുവരേയും ആക്രമിച്ച് കൈകാലുകള്‍ കെട്ടിയിടുകയും വായ് മൂടുകയും ചെയ്തു. ഒരു മണിക്ക് വീട്ടില്‍ കയറിയ സംഘം മോഷണം കഴിഞ്ഞ് മൂന്നു മണിയോടെയാണ് പോയത്. ഏറെ നേരത്തേ പരിശ്രമത്തിനു ശേഷം നാലു മണിയോടെ കെട്ടുകള്‍ തനിയെ അഴിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസന്വേഷണം ആരംഭിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular