വനിതാ കമ്മീഷന്‍ നോക്കുകുത്തി, പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണം; വി മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ കഴിയാതെ നോക്കുകുത്തിയായി മാറിയ സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ നിയമിക്കണമെന്ന് വി മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. എം.എല്‍.എ പി ശശിക്കെതിരായ പീഡന പരാതിയില്‍ സ്വമേധയാ കേസേടുക്കെണ്ടതില്ലെന്ന വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിലപാട് കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്യുന്നതാണ്. ഇത് കേസ് ഒതുക്കിത്തീര്‍ക്കുന്നതിന്റെ ഭാഗമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

‘ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ നല്‍കിയ പരാതിയിലും എന്തെങ്കിലും നടപടി കമ്മീഷന്‍ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയും വനിതാ കമ്മീഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സി.പി.എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള സംവിധാനമായി വനിതാ കമ്മീഷന്‍ മാറിയിരിക്കുന്നു. എന്നാല്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായിരിക്കുന്നതിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിനുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ മുഴുവന്‍ സമയവും ചെലവഴിക്കുന്നത്. കേരളത്തിലെ വനിതകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുന്ന കമ്മീഷന്‍ ചില പ്രത്യേക വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് ഇടപെടുകയാണെന്നും’ മുരളീധരന്‍ ആരോപിച്ചു.

പാര്‍ട്ടിയും വനിതാ കമ്മിഷനും രണ്ടും രണ്ടാണെന്ന് പറയുമ്പോഴും സിപിഐഎമ്മിന്റെ രാഷ്ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സംവിധാനമായി വനിതാ കമ്മിഷന്‍ മാറിയിരിക്കുന്നു എന്നുവേണം ഈ നടപടികളിലൂടെ മനസിലാക്കാന്‍. കേരളത്തിലെ വനിതകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമില്ലാതിരിക്കുകയും ചില പ്രത്യേക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഇടപെടുകയും ചെയ്യുന്ന സംസ്ഥാന വനിതാ കമ്മിഷനെ പിരിച്ചുവിട്ട് പുതിയ വനിതാ കമ്മിഷനെ തെരഞ്ഞെടുക്കണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular