പ്രണയാഭ്യര്‍ത്ഥന നിരസിക്കുന്ന പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിവാഹം കഴിക്കാന്‍ സഹായിക്കാം: ബി.ജെ.പി എം.എല്‍.എ

മുംബൈ: നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് യുവാക്കളോട് ബി.ജെ.പി എം.എല്‍.എ രാം കദം. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്.

മഹാരാഷ്ട്രയിലെ ഘതകോപര്‍ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് രാം കദം തിരഞ്ഞെടുക്കപ്പെട്ടത്. പ്രദേശത്തെ തിങ്കളാഴ്ച രാത്രി നടന്ന ‘ദാഹി ഹാന്ദി’ എന്ന പരിപാടിക്കിടെയാണ് എം.എല്‍.എയുടെ വിവദ പ്രസ്താവന.

യുവാക്കള്‍ക്ക് തന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന എപ്പോഴെങ്കിലും ആരെങ്കിലും നിരസിച്ചിട്ടുണ്ടെങ്കില്‍ അവരെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാനായി താന്‍ സഹായിക്കാമെന്നാണ് എം.എല്‍.എ പറഞ്ഞത്. 100 ശതമാനവും ഞാന്‍ നിങ്ങളെ സഹായിക്കും. മാതാപിതാക്കളെയും കൂട്ടി നിങ്ങള്‍ എന്റെ അടുത്ത് വരു. മാതാപിതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ താന്‍ അത് ചെയ്ത് തരും. നിങ്ങടെ കാമുകിയെ തട്ടിയെടുത്തശേഷം വിവാഹത്തിനായി നിങ്ങള്‍ക്ക് കൈമാറും.-എം.എല്‍.എ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ജനക്കൂട്ടത്തിന് നടുക്ക മൈക്കുമായി നിന്ന് മറാത്തി ഭാഷയില്‍ ഇദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. യുവാക്കള്‍ക്ക് തന്നെ വിളിക്കുനവാനായി തന്റെ മൊബൈല്‍ നമ്പറും അദ്ദേഹം കൈമാറി.

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...