ബോളിവുഡ് നടിയുമായുള്ള പ്രണയ ഗോസിപ്പ് ഒരു ലോഡ് ചാണകം!!! രവി ശാസ്ത്രി

ബോളിവുഡ് നടിയും മോഡലുമായ നിമ്രത് കൗറിനെയും തന്നെയും ചേര്‍ത്ത് പ്രചരിക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി. നിമ്രതിനെയും തന്നെയും ബന്ധിപ്പിച്ചു കൊണ്ടുള്ള പ്രണയ ഗോസിപ്പിനെ ഒരു ലോഡ് ചാണകമെന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

എന്നെയും നിമ്രതിനെയും ചുറ്റിപ്പറ്റി ഉയരുന്ന ഗോസിപ്പിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. അത് ഒരു ലോഡ് ചാണകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യന്‍ പരിശീലകനായ ശാസ്ത്രി നിലവില്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലാണ്. ഗോസിപ്പിനെതിരെ നിമ്രതും നേരത്തെ രംഗത്ത് വന്നിരുന്നു. ആ വാര്‍ത്ത ഏറെ വേദനയുണ്ടാക്കിയെന്നും, ഇത്തരത്തില്‍ കഥകള്‍ ഒരോരുത്തര്‍ മെനഞ്ഞുണ്ടാക്കുന്നതില്‍ ഏറെ അസ്വസ്തയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്കായി 2015ല്‍ പുതിയ മോഡല്‍ അവതരിപ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീട് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ ബന്ധം തുടര്‍ന്നു വരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശാസ്ത്രിയ്ക്ക് ആദ്യഭാര്യ റിതുവില്‍ അലേക എന്ന പേരില്‍ ഒരു മകളുണ്ട്. റിതുവുമായി പിരിഞ്ഞ ശേഷം ശാസ്ത്രി പിന്നീട് വിവാഹം കഴിച്ചിട്ടില്ല. ശാസ്ത്രിക്ക് 46 വയസ്സുള്ളപ്പോഴാണ് ഈ മകള്‍ പിറന്നത്. വിവാഹത്തിനു മുന്‍പ് ബോളിവുഡ് താരം അമൃത സിങ്ങുമായി ശാസ്ത്രി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം പിന്നീട് തകര്‍ന്നു.

Similar Articles

Comments

Advertismentspot_img

Most Popular