വക്കീലായി ആസിഫ്, ‘കക്ഷി അമ്മിണിപിള്ള’ടൈറ്റില്‍ പോസ്റ്റര്‍ എത്തി

കൊച്ചി:ആസിഫ് നായകനാകുന്ന അടുത്ത ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.കക്ഷി അമ്മിണിപിള്ള എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രാഫിക് ഡിസൈനറായ ദിന്‍ജിത്ത് ഒരുക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സനിലേഷ് ശിവന്‍ ആണ്.

ആസിഫ് തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഈ ചിത്രത്തില്‍ ആസിഫ് അലി ഒരു വക്കീല്‍ ആയാണ് അഭിനയിക്കുന്നത് എന്നാണ് ചിത്രത്തിന്റെ പേര് നല്‍കുന്ന സൂചന. ഒരു വക്കീലിന്റെ കേസ് ഫയലിന്റെ രീതിയിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ജിസ് ജോയ് ഒരുക്കിയ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആസിഫ്. ജിസ് ജോയിയോടൊപ്പം ആസിഫ് ചെയ്യുന്ന മൂന്നാം ചിത്രമാണ് ഇത്. ഈ വര്‍ഷം ക്രിസ്തുമസ് റിലീസ് ആയി ചിത്രമെത്തും.

Similar Articles

Comments

Advertismentspot_img

Most Popular