വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടി

കണ്ണൂര്‍: വാട്‌സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനു പിന്നാലെ ഭര്‍ത്താവ് ഭാര്യയെ വെട്ടി. അരവഞ്ചാല്‍ സ്വദേശി കല്ലുകുന്നേല്‍ സത്യന്‍ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേല്‍പ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസില്‍ കീഴടങ്ങിയ സത്യനെ പൊലീസ് ചോദ്യം ചെയ്യുന്നു.

ഞായറാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു അതിക്രമം. അമ്മയെ ആക്രമിക്കുന്നതു കണ്ട് മക്കള്‍ നിലവിളിക്കുന്നതു കേട്ട് നാട്ടുകാര്‍ എത്തി രജിതയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇവരുടെ മൊഴിയെടുത്ത പോലീസ് വധശ്രമം, ആയുധം കൊണ്ട് മുറിവേല്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി സത്യനെതിരേ കേസെടുത്തു. കത്തിയും കണ്ടെടുത്തിട്ടുണ്ട്. സത്യന്‍ മുന്‍പും ഭാര്യയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു. വാട്‌സാപ് സന്ദേശവുമായി ബന്ധപ്പെട്ട തര്‍ക്കമാണു സംഭവത്തിനു കാരണമെന്നു കരുതുന്നു.

Similar Articles

Comments

Advertismentspot_img

Most Popular