ലോക്കോ പൈലറ്റുമാരില്ല; കേരളത്തിലെ 10 ട്രെയ്‌നുകള്‍ റദ്ദാക്കി

കൊച്ചി: തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ തിങ്കളാഴ്ച സര്‍വീസ് നടത്തേണ്ട 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ലോക്കോ പൈലറ്റുമാരുടെ കുറവും ട്രാക്ക് അറ്റകുറ്റപ്പണിയും കണക്കിലെടുത്താണ് ട്രെയ്‌നുകള്‍ റദ്ദാക്കിയത്. രണ്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

റദ്ദാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍:

56378 എറണാകുളം- കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)

56388 കായംകുളം- എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)

56373 ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

56365 ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍

56366 പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

56333 പുനലൂര്‍ -കൊല്ലം പാസഞ്ചര്‍

56334 കൊല്ലം -പുനലൂര്‍ പാസഞ്ചര്‍

56304 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയവ

56663 തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്

56664 കോഴിക്കോട് -തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ.

Similar Articles

Comments

Advertismentspot_img

Most Popular