നോട്ട് നിരോധനം വന്‍ വിജയം; വിശദീകരണവുമായി വീണ്ടും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: നിരോധിച്ച നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നോട്ടുനിരോധനം വന്‍ വിജയമാണെന്ന് വാദിച്ച് വീണ്ടും ബിജെപി. നോട്ട് നിരോധനം വിജയമായിരുന്നുവെന്നും സര്‍ക്കാര്‍ നടപടിയിലൂടെ ലക്ഷ്യമിട്ട കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി പറഞ്ഞു.

നോട്ടു നിരോധനത്തിനത്തിന് വളരെ വലിയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. നികുതി നല്‍കുന്ന ജനങ്ങള്‍ ഉള്‍പ്പെട്ടതും കള്ളപണ വിമുക്തമായതുമായ സമൂഹത്തെ നിര്‍മ്മിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യംവച്ചത്. നോട്ടു നിരോധനത്തിനു ശേഷം 1.8 മില്യണ്‍ ജനങ്ങളുടെ നിക്ഷേപങ്ങളും വരുമാനവും തമ്മില്‍ ചേര്‍ച്ച കുറവുണ്ടെന്ന് മനസ്സിലക്കാനും ഇവ അന്വേഷണ വിധേയമാക്കാനും സാധിച്ചു.

‘നോട്ടു നിരോധനത്തിന് ശേഷം നികുതി വരുമാനത്തില്‍ 25 ശതമാനം വര്‍ധനയുണ്ടായി. ആദ്യ വര്‍ഷം ഇത് 19 ശതമാനമായിട്ടാണ് വര്‍ധിച്ചത്. 2013 – 2014 കാലയളവില്‍ 6.38 ലക്ഷം കോടിയും, 2017-2018 കാലഘട്ടത്തില്‍ 10.2 ലക്ഷം കോടി അധിക നികുതി വരുമാനം ലഭിച്ചു’ ജെയ്റ്റലി ട്വിറ്ററില്‍ കുറിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular