പ്രളയസമയത്ത്‌ യേശുദാസിനെ കാണാനില്ലെന്ന് പറഞ്ഞ പി.സി. ജോര്‍ജിന് മുഖ്യമന്ത്രിയുടെ മറുപടി കേട്ട് കയ്യടിച്ച് സഭാംഗങ്ങള്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുമ്പോള്‍ ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന പി.സി. ജോര്‍ജ് എഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ സംസ്ഥാനം ഏറെ ആദരവോടെ കാണുന്ന ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് പ്രളയദുരന്തത്തെ തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉന്നയിക്കുകയും ചെയ്തു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.

യേശുദാസൊക്കെ താന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഗായകനാണെന്നും എന്നാല്‍ ഇത്തരമൊരു ഘട്ടത്തില്‍ അദ്ദേഹം രംഗത്ത് ഇല്ലാത്തത് വേദനിപ്പിച്ചെന്നും പിസി ജോര്‍ജ് പറഞ്ഞു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായെത്തിയത്. ഡെസ്‌കില്‍ അടിച്ചാണ് മറ്റു നിയമസഭാ അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ മറുപടിയെ സ്വാഗതം ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular