മാന്റോയില്‍ അഭിനയിക്കാന്‍ നവാസുദ്ദീന്‍ സിദ്ദിഖി പ്രതിഫലമായി ആവശ്യപ്പെട്ടത് ഒരു രൂപ!!! വെളിപ്പെടുത്തലുമായി സംവിധായക

ഉര്‍ദു എഴുത്തുകാരനായ സാദത്ത് ഹസ്സന്റെ ജീവിതത്തെ ആസ്പദമാക്കി നന്ദിതാദാസ് സംവിധാനം ചെയ്ത ചിത്രമാണ് മാന്റോ. ചിത്രത്തില്‍ സാദത്തിന്റെ വേഷം അവതരിപ്പിച്ചത് നവാസുദ്ദീന്‍ സിദ്ദിഖിയാണ്. ചിത്രത്തിനായി ഒരു രൂപയാണ് നടന്‍ പ്രതിഫലമായി ആവശ്യപ്പെട്ടതെന്ന് നന്ദിത പറയുന്നു. ഒരു സാധാരണ നടന്റെ പ്രതിഫലം പോലും നവാസുദ്ദീന്‍ വാങ്ങിയില്ല.

നവാസുദ്ദിന്‍ സിദ്ദിഖി മാത്രമല്ല ചിത്രവുമായി ബന്ധപ്പെട്ട പ്രമുഖരായ അഭിനേതാക്കളെല്ലാം പണം വാങ്ങാതെയാണ് സിനിമയോട് സഹകരിച്ചത്.രണ്‍വീര്‍ ഷോറെ, ദിവ്യാ ദത്ത, പുരാബ് കോഹ്ലി, രാജ്ശ്രീ ദേശ്പാണ്ഡെ, സ്വാനന്ദ് കിര്‍ക്കിന്റെ എന്നിവരൊക്കെയും സൗജന്യമായാണ് ചിത്രത്തോട് സഹകരിച്ചത്.

ചിത്രത്തില്‍ അഭിനയിച്ച പരേഷ് റാവലിനെ കുറിച്ചും നന്ദിത പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങള്‍ തമ്മില്‍ വിയോജിപ്പുകളുണ്ട്. പക്ഷെ ഒരു കലാകാരന്‍ എന്ന നിലയില്‍ കഥാപാത്രത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി ഏറ്റവും നന്നായി അദ്ദേഹം പെരുമാറിയെന്നും നന്ദിത പറഞ്ഞു.

രസിക ദുഗലാണ് മാന്റൊയുടെ ഭാര്യ സഫിയയുടെ വേഷം ചെയ്തത്. 1940-50 കാലഘട്ടമാണ് മാന്റൊയുടെ സുവര്‍ണ കാലഘട്ടം. ചെറുകഥാ രചനയിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്. വ്യത്യസ്തമായ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലൂടെ മറ്റു എഴുത്തുകാരില്‍ നിന്നും വേറിട്ടു നിന്നിരുന്ന പ്രതിഭയായിരുന്നു മാന്റോ.

Similar Articles

Comments

Advertismentspot_img

Most Popular