തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പ; എന്നെ ഞാനാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും പ്രോത്സാഹനവുമാണെന്ന് മമ്മൂട്ടി

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നുവെന്ന് മമ്മൂട്ടി. തന്നെ ഇന്ന് മറ്റുള്ളവര്‍ ഇത്രയും ബഹുമാനിക്കുന്ന ഒരു പദവിയില്‍ എത്തിച്ചതിന് പിന്നില്‍ അദ്ദേഹത്തിന്റെ സ്നേഹവും പ്രോത്സാഹനവും പരിശ്രമവും ഉണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കി. ‘പിതാവുള്ളപ്പോള്‍ മാത്രമാണ് മകനാകുന്നത്. പിതാവ് നഷ്ടമായാല്‍ പിന്നെ മകനല്ല നമ്മള്‍ പിതാവാണ്. വാപ്പ എന്നെ വിട്ടുപോയി. ചെറുപ്പത്തിലെ എന്റെ ഏറ്റവും വലിയ ഹീറോ വാപ്പയായിരുന്നു. പിതാവിനെപ്പോലെ ആകണമെന്നാഗ്രഹിക്കാത്ത മക്കളുണ്ടാവില്ല. നല്ലതായാലും ചീത്തയായായാലും. നല്ല അച്ഛനുണ്ടാവുകയാണ് നല്ല മക്കളുണ്ടാകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.

കുട്ടിക്കാലത്ത് ഉമ്മയുടെ വീട്ടില്‍ താമസിച്ചാണ് ഞാന്‍ പഠിച്ചിരുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോളാണ് കലാരംഗത്തേക്കുള്ള എന്റെ രംഗപ്രവേശം. അന്ന് ടാബ്ലോയില്‍ പട്ടാളക്കാരനായി നില്‍ക്കാന്‍ എനിക്കൊരു കാവി യൂണിഫോം വേണം. ഇതേക്കുറിച്ച് അന്ന് അത്രേ അറിയൂ. മിലിട്ടറി ഗ്രീനൊന്നും അന്നില്ല. എന്‍സിസിയൊന്നും സ്‌കൂളിലെത്തിയിട്ടുമില്ല. മണിക്കൂറുകള്‍ കടന്നുപോയിട്ടും വാപ്പയെ കാണുന്നില്ല. യൂണിഫോം കൊണ്ടു തരാമെന്ന് വാക്ക് തന്നിട്ട് പോയതാണ്. പക്ഷേ വരേണ്ട സമയം കഴിഞ്ഞു. വൈകീട്ട് ഏഴുമണിക്കാണ് പ്രോഗ്രാം ആറുമണി കഴിഞ്ഞിരിക്കുന്നു.

ആറരയായപ്പോള്‍ വാപ്പയുടെ നിഴല്‍ സ്‌കൂളിന്റെ പടിക്കല്‍ കണ്ടു. അദ്ദേഹം ഓടുകയായിരുന്നു. യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യില്‍ തരുമ്പോള്‍ അദ്ദേഹം ആകെപ്പാടെ വിയര്‍ത്തിരുന്നു. വാപ്പ താമസിച്ചതിന്റെ കാരണം മനസ്സിലായത് പിന്നീടാണ്. കാക്കിത്തുണി വാങ്ങി ചെമ്പിലെ തയ്യല്‍കടയില്‍ കൊടുത്ത് തുന്നിക്കിട്ടാന്‍ വൈകിയത് കൊണ്ടാണ് താമസിച്ചത്. ബസ്സു കയറി ഓടിപിടിച്ച് വരികയായിരുന്നു. ആദ്യ അഭിനയത്തിന് വാപ്പയുടെ സപ്പോര്‍ട്ടായിരുന്നു ഇത്.

Similar Articles

Comments

Advertismentspot_img

Most Popular