കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു; ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2018 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന. 48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണു തീരുമാനത്തിന്റെ നേട്ടം ലഭിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular