ഡിഎംകെ പ്രസിഡന്റായി എംകെ സ്റ്റാലിനെ തെരഞ്ഞെടുത്തു

ചെന്നൈ: എം കെ സ്റ്റാലിനെ ഡിഎംകെ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുത്തു. രാവിലെ ഒന്‍പത് മണിയ്ക്ക് പാര്‍ട്ടി ആസ്ഥാനമായ അണ്ണാഅറിവാലയത്തില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. വൈകിട്ടോടെ സ്റ്റാലിന്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എസ് ദുരൈമുരുഗനെ ഖജാന്‍ജിയായും തെരഞ്ഞെടുത്തു.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്റ്റാലിനല്ലാതെ മറ്റാരും നാമനിര്‍ദേശപത്രിക സമര്പ്പിച്ചിരുന്നില്ല. ഡിഎംകെയുടെ 65 ജില്ലാ സെക്രട്ടറിമാര്‍ പത്രികകളില്‍ നാമനിര്‍ദേശകരായി ഒപ്പുവെച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സ്റ്റാലിന് മുന്നില്‍ വെല്ലുവിളികളുണ്ടായിരുന്നില്ല.

മുന്‍ പ്രസിഡന്റ് കരുണാനിധി ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്ന് പൂര്‍ണവിശ്രമത്തില്‍ ആയതിനെത്തുടര്‍ന്ന് 2017 ജനുവരിയില്‍ സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു. കരുണാനിധി പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏല്‍പിച്ചിരുന്നത് സ്റ്റാലിനെയായിരുന്നു. വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സ്റ്റാലിന്‍ പാര്‍ട്ടിയുടെ ഖജാന്‍ജിായി തുടരുകയായിരുന്നു.

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പുമാണ് സ്റ്റാലിനു മുന്നിലുള്ള വലിയ കടമ്പകള്‍. സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയാണ് സ്റ്റാലിനു മുന്നിലുള്ള മുഖ്യ എതിരാളി. 2014ലാണ് പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് അഴഗിരിയെ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ കരുണാനിധിയുടെ മരണസമയത്തും ഒപ്പമുണ്ടായിരുന്ന അഴഗിരി സ്റ്റാലിനെതിരെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular