‘ഈ ഓണം അല്‍പ്പം നിറം മങ്ങിയതാണെങ്കിലും ഉള്ള സന്തോഷത്തില്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാം’ ചെങ്ങന്നൂരില്‍ ആശ്വാസ വാക്കുമായി മമ്മൂട്ടി

പ്രളയത്തെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ ചെങ്ങന്നൂരില്‍ ആശ്വാസ വാക്കുകളുമായി മെഗാസ്റ്റാര്‍ മമ്മുട്ടി. ഈ ഓണം അല്പം നിറം മങ്ങിയതും സന്തോഷ കുറവ് ഉള്ളത് ആണെന്നും പക്ഷെ ഉള്ള സന്തോഷത്തില്‍ നമ്മള്‍ ഒരുമിച്ചു നില്‍ക്കണം എന്നും മമ്മുട്ടി പറഞ്ഞു. നിറഞ്ഞ മനസോടെയാണ് ജനം ആ വാക്കുകള്‍ കേട്ടത്.

കേരളത്തില്‍ നാശം വിതച്ച പ്രളയത്തിനു നമ്മളില്‍ കുറച്ചു പേരെ മാത്രമേ തൊടാന്‍ കഴിഞ്ഞോളു. ബാക്കിയുള്ള കോടി കണക്കിന് മലയാളികള്‍ നിങ്ങളോടൊപ്പം ഉണ്ട്. അതിന് കഴിഞ്ഞുപോകുന്ന ഈ ദിനങ്ങള്‍ തന്നെ ഉദാഹരണമാണെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മുട്ടിക്കൊപ്പം രമേശ് പിഷാരടി സോഹന്‍ലാല്‍ എന്നിവരും ഉണ്ടായിരുന്നു. വലിയ ആര്‍പ്പുവിളികളോടെയാണ് മമ്മൂട്ടിയെ എല്ലാ സങ്കടങ്ങളും മറന്ന് ചെങ്ങന്നൂര്‍ സ്വീകരിച്ചത്.

SHARE