തുട ഭാഗത്തെ വസ്ത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയ്ക്ക് അവര്‍ എന്നെ പൂര്‍ണ്ണ നഗ്നയാക്കി!!! ചികിത്സയ്ക്കിടെ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി

എട്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ ആശുപത്രിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് നടി മംമ്ത മോഹന്‍ദാസ്. ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായില്‍ നിന്നാണ് മംമ്തയ്ക്ക് ദുരനുഭവമുണ്ടായത്. തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാന്‍സ്പ്ലാന്റിന്റെ ഭാഗമായി തുടയില്‍ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷന്‍ തിയറ്ററിലെത്തിച്ചു.

ചെറുപ്പക്കാരായ മൂന്നു ഡോക്ടര്‍മാരും ഒരു നഴ്സും. തുട ഭാഗത്തെ വസ്ത്രം മാത്രം മാറ്റി നടത്താവുന്ന ശസ്ത്രക്രിയയാണെങ്കിലും അവര്‍ മംമ്തയെ പൂര്‍ണ നഗ്നയാക്കി. ”അവരുടെ ഉദ്ദേശ്യം തെറ്റാണെന്ന് എന്റെ മനസ്സ് തിരിച്ചറിയുന്നുണ്ടായിരുന്നു. പരസ്പരമുള്ള നോട്ടവും സംഭാഷണങ്ങളും വല്ലാതെ അസ്വസ്ഥയാക്കി.” മംമ്ത ഓര്‍ക്കുന്നു.

”പക്ഷേ, അനസ്തേഷ്യയുടെ തളര്‍ച്ചയില്‍ ഒന്നും പ്രതികരിക്കാന്‍ കഴിയുന്നില്ല. ആ ഘട്ടത്തില്‍ അനുഭവിച്ച വേദന പറഞ്ഞറിയിക്കാന്‍ കഴിയില്ല. കാന്‍സര്‍ ബാധിച്ചു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുന്ന ഒരു പെണ്ണിന് ആ സംഭവം ഏല്‍പ്പിച്ച ആഘാതം എത്ര വലുതായിരിക്കും? പിന്നീട് ഇക്കാര്യം ചോദിച്ചെങ്കിലും അത് ശസ്ത്രക്രിയയുടെ ഭാഗമാണെന്നു പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular