ഹോളിവുഡ് താരങ്ങളെ പിന്നിലാക്കി സല്‍മാന്‍ ഖാനും അക്ഷയ് കുമാറും; ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി

ലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇടം നേടി ബോളിവുഡ് താരങ്ങളായ സല്‍മാനും അക്ഷയ് കുമാറും. ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കി അക്ഷയും സല്‍മാനും സ്ഥാനം പിടിച്ചത്. ഫോബ്സ് ലിസ്റ്റില്‍ അക്ഷയ് ഏഴാം സ്ഥാനത്തും സല്‍മാന്‍ ഒന്‍പതാം സ്ഥാനത്തുമാണ്.

4.5കോടി ഡോളര്‍ പ്രതിഫലം നേടിയാണ് അക്ഷയ് ഏഴാം സ്ഥാനത്തെത്തിയത്. 3.84 കോടി ഡോളര്‍ നേടി സല്‍മാന്‍ ഒന്‍പതാമതുമെത്തി. ജോര്‍ജ്ജ് ക്ലൂണിയാണ് പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. പിന്നാലെ ഡൈ്വന്‍ ജോണ്‍സണ്‍, റോബര്‍ട്ട് ഡോണി ജൂനിയര്‍, ക്രിസ് ഹെംസ്വര്‍ത്ത്, ജാക്കി ചാന്‍ , വില്‍ സ്മിത്ത് എന്നിവരുമുണ്ട്. അവഞ്ചേഴ്സ് താരം ക്രിസ് ഇവാന്‍സാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്.

കഴിഞ്ഞ മാസം ഫോബ്സ് പുറത്തുവിട്ട 2018ലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 100 താരങ്ങളുടെ പട്ടികയിലും അക്ഷയ് കുമാറും സല്‍മാന്‍ ഖാനും സ്ഥാനം നേടിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular