കേരളത്തില്‍ ഉണ്ടായത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ,കാരണം ഇതാണ്

വാഷിങ്ടണ്‍: കേരളത്തിലുണ്ടായത് ഈ നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമെന്ന് വ്യക്തമാക്കി നാസ.നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് ഇക്കുറി അതിശക്തമായ കാലവര്‍ഷം ഉണ്ടായതായാണ് നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ജൂണ്‍ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് 42 ശതമാനം മഴ കൂടുതല്‍ പെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഗസ്റ്റ് മാസം ആദ്യ ഇരുപത് ദിവസങ്ങളില്‍ മാത്രം സാധാരണയില്‍ നിന്നും 164 ശതമാനം കൂടുതല്‍ മഴ പെയ്തു. സംസ്ഥാനത്തെ മഴയുടെ വ്യാപ്തി സൂചിപ്പിക്കുന്ന വീഡിയോയും നാസ പുറത്തുവിട്ടു. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലും കര്‍ണാടകയിലും മഴ വ്യാപിക്കുന്നതായാണ് വീഡിയോയില്‍ വ്യക്തമാക്കുന്നത്.

pathram desk 2:
Leave a Comment