ഓണത്തിന് സിനിമയില്ല; 11 മലയാള സിനിമകളുടെ റിലീസ് മാറ്റി,ഫിലിം ചേംബറിന്റെ വക 10 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്

കൊച്ചി: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സിനിമകളുടെ ഓണം- ബ്രകീദ് റിലീസ് മാറ്റി. ഓണം- ബക്രീദ് പ്രമാണിച്ച് പ്രദര്‍ശനശാലകളില്‍ എത്താനിരുന്ന 11 മലയാള സിനിമകളുടെ റിലീസാണ് മാറ്റിവെച്ചത്. ഫിലിം ചേംബറില്‍ ഉള്‍പ്പെടുന്ന സംഘടനകള്‍ ചേര്‍ന്ന് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി അടക്കമുളള ചിത്രങ്ങളുടെ റിലീസാണ് മാറ്റിവെച്ചത്. റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, മോഹന്‍ലാല്‍ ചിത്രമായ കായംകുളം കൊച്ചുണ്ണി 17ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന മമ്മൂട്ടി ചിത്രം കുട്ടനാടന്‍ ബ്ലോഗ്, അമല്‍ നീരദിന്റെ ഫഹദ് ഫാസില്‍ ചിത്രം വരത്തന്‍, ടൊവിനോ തോമസ് നായകനാകുന്ന തീവണ്ടി, വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി, ബിജു മേനോന്‍ നായകനാകുന്ന പടയോട്ടം തുടങ്ങിയവയാണ് മാറ്റിവെച്ച മറ്റു ചിത്രങ്ങള്‍.

SHARE