സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടി, വീഴ്ച്ച പറ്റിയിട്ടില്ലന്ന് എം.എം മണി

തൊടുപുഴ: ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത് ഡാം പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസഹായം തേടുമെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

പ്രതിപക്ഷനേതാവിന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. കാര്യങ്ങള്‍ അദേഹം അറിഞ്ഞിരുന്നു. സര്‍വകക്ഷി സംഘം എന്നൊക്കെപ്പറഞ്ഞ് നിന്നിട്ട് ഇപ്പോള്‍ വേലവയ്ക്കുന്ന പണിയാണ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്നും മണി ആരോപിച്ചു. ലാഭം ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി ഡാമുകള്‍ അവസാന നിമിഷം വരെ തുറക്കാതെ വച്ചതാണ് പ്രളയത്തിന് കാരണമെന്നായിരുന്നു ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയത്.

Similar Articles

Comments

Advertismentspot_img

Most Popular