ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് തീപിടിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്‌നിബാധയില്‍ ആര്‍ക്കും അപകടമില്ല.

എസി പ്ലാന്റില്‍ തീപിടിച്ചതോട കെട്ടിടത്തില്‍ മുഴുവന്‍ പുക വ്യാപിക്കുകയായിരുന്നു. അഗ്‌നിശമന സേന ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. അഗ്‌നിശമനയുടെ എട്ട് എഞ്ചിനുകളാണ് തീയണയ്ക്കാന്‍ എത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Similar Articles

Comments

Advertismentspot_img

Most Popular