ഇത് ചരിത്ര സംഭവം; ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷം ലൈവ് നല്‍കി ഗൂഗിള്‍

മുംബൈ: ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ലൈവായി കാണിച്ച് ഗൂഗിള്‍. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ഗൂഗിള്‍ ലൈവായി കാണിക്കുന്നത്. കൂടാതെ മണിക്കൂറുകളായി ഗൂഗിള്‍ സെര്‍ച്ചില്‍ ട്രന്റിങ്ങില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇന്ത്യന്‍ സ്വാതന്ത്രയ ദിനമാണ്.

ദേശീയ മൃഗമായ കടുവ, ദേശീയ പക്ഷി മയില്‍, ദേശീയ പുഷ്പം താമര എന്നിവടൊപ്പം ആനയുടെ ചിത്രവും ചേര്‍ത്ത് വളരെ മനോഹരമായാണ് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയത്. ഡൂഡിലിന്റെ മുകള്‍ ഭാഗത്തായി മാങ്ങയും ചെറുനാരങ്ങയും പച്ചമുളകും പൂക്കളും ചേര്‍ത്തുവെച്ച് അലങ്കരിച്ചിരിക്കുന്നത് കാണാം. ഇന്ത്യന്‍ ട്രക്ക് ആര്‍ട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൂഗിള്‍ ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പ്രത്യേകം ഡിസൈന്‍ ചെയ്ത ഗൂഗിള്‍ ഡൂഡിലില്‍ നിന്ന് ലിങ്ക് നല്‍കിയിരിക്കുന്നത് സ്വാതന്ത്രദിനവുമായി ബന്ധപ്പെട്ടിരിക്കുന്ന വാര്‍ത്തകളും വിവരങ്ങളും അടങ്ങിയിരിക്കുന്ന ഗൂഗിള്‍ ഹോം പേജിലേക്കാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന സന്ദേശവും യുട്യൂബിലും ലൈവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് സ്വാതന്ത്ര്യദിന സന്ദേശം യുട്യൂബില്‍ അപ്ലോഡ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular