എല്ലാവരില്‍ നിന്നും വ്യത്യസ്തരായി ഇന്ദ്രജിത്തും പൂര്‍ണിമയും മക്കളും (വീഡിയോ കാണാം)

കൊച്ചി: എല്ലാവരില്‍ നിന്നും കുറച്ച് വ്യത്യസ്തരാണ് ഇന്ദ്രജിത്തും കുടുംബവും. എറണാകുളം ജില്ലാ ഭരണകൂടവും പൂര്‍ണിമയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് ഇവര്‍. പൂര്‍ണിമയും ഇന്ദ്രജിത്തും രണ്ട് മക്കളും എല്ലാ സഹായങ്ങളും ചെയ്തുകൊണ്ട് മാതൃകയാവുകയാണ്. യാതൊരു താരജാഡകളുമില്ലാതെ വോളന്റിയര്‍മാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ കുടുംബം എല്ലാവര്‍ക്കും മാതൃകയാവുകയാണ്.

ദുരിതബാധിതര്‍ക്കായുള്ള അവശ്യ വസ്തുക്കള്‍ കളക്റ്റ് ചെയ്യുന്ന കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് പൂര്‍ണിമ. കഴിഞ്ഞ ദിവസം പൂര്‍ണിമയ്ക്കൊപ്പം ഇന്ദ്രജിത്തും കളക്ഷന്‍ സെന്ററിലെത്തി. പായ്ക്കിങ്ങിലും മറ്റും സഹായിച്ചും താരപരിവേഷമില്ലാതെ വളണ്ടിയര്‍മാര്‍ക്കിടയില്‍ ഇന്ദ്രജിത്തും ഒപ്പം കൂടി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കേണ്ട സാധനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകള്‍ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്.
https://youtu.be/_kJxoUIL8Hg

കളക്ഷന്‍ സെന്ററിലെ ഇവരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ നിരവധി പേരാണ് ഈ കുടുംബത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയത്. മലയാളികള്‍ക്ക് സ്വീകരിക്കാവുന്ന മാതൃകയാണെന്നാണ് പലരും വിലയിരുത്തുന്നത്. ഇവര്‍ മാത്രമല്ല നിരവധി താരങ്ങള്‍ ഇവിടെയെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, രമ്യാനമ്പീശന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരും കളക്ഷന്‍ സെന്ററിലെ നിറസാന്നിധ്യമായിരുന്നു.

Similar Articles

Comments

Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...