കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊല്ലം: കൊല്ലം കൊട്ടിയത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബസ് കണ്ടക്ടര്‍ താമരശേരി സ്വദേശി ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. 10 പേര്‍ക്ക് പരിക്കേറ്റു.ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്കും കൊണ്ടുപോയി. തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

SHARE